അഞ്ചു തീർഥാടകർ ഷോക്കേറ്റ് മരിച്ചു
Friday, August 2, 2024 2:43 AM IST
റാഞ്ചി: കൻവാർ തീർഥാടകരുടെ വാഹനം വൈദ്യുതത്തൂണിലിടിച്ച് രണ്ടു കുട്ടികളടക്കം അഞ്ചു പേർ ഷോക്കേറ്റു മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
മരിച്ചവരിൽ രംഗിലി കുമാരി (12), അഞ്ജലി കുമാരി (15), ദിലീപ് ഒറോണ്‍ (29), സബിതാ ദേവി (30) എന്നിവരെ തിരിച്ചറിഞ്ഞു. ബാലുമത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ തം തം തോലയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം പോസ്റ്റിലിടിച്ചതിനെത്തുടർന്ന് വൈദ്യുതലൈൻ പൊട്ടി വീഴുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് എല്ലാവരും മരിച്ചതെന്ന് പോലീസ് പറഞ്ഞു.