മമത മൊഹന്ത ബിജെപിയിൽ ചേർന്നു
Friday, August 2, 2024 2:43 AM IST
ന്യൂഡൽഹി: ബിജെഡിയിൽനിന്നു രാജിവച്ച മമത മൊഹന്ത ഇന്നലെ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മമത ബിജെപി അംഗത്വമെടുത്തത്.
മമത രാജ്യസഭാംഗത്വവും രാജിവച്ചിരുന്നു. ഇതോടെ രാജ്യസഭയിൽ ബിജെഡിയുടെ അംഗബലം എട്ടായി കുറഞ്ഞു. മമത രാജിവച്ച ഒഴിവിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വിജയിക്കാനാകും.