എംസി റോഡ്: പുതിയ ഗ്രീൻഫീൽഡ് പാത പരിഗണനയിലില്ലെന്ന് കേന്ദ്രം
Friday, August 2, 2024 2:43 AM IST
ന്യൂഡൽഹി: എംസി റോഡിനു സമാന്തരമായി പുതിയ ഗ്രീൻഫീൽഡ് ഹൈവേ നിലവിൽ പരിഗണനയിലില്ലെന്നു കേന്ദ്രം.
അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ എന്നീ എംപിമാരുടെ ചോദ്യത്തിന് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എൻഎച്ച് 66 ആറുവരിയായി വികസിപ്പിക്കുന്നതോടെ പുതിയ പാതയുടെ ആവശ്യമില്ലെന്ന് മറുപടിയിൽ പറയുന്നു.