വ്യാപാരസ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം: കേസെടുക്കാൻ നിർദേശിച്ച് കോടതി
Thursday, August 1, 2024 2:03 AM IST
പഠാൻ: മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ വ്യാപാരസ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ആളുകൾക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് ഗുജറാത്തിലെ പഠാൻ കോടതി.
മക്ബുൽ ഹുസെൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനും ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എച്ച്.പി. ജോഷി ബാലിസാന പോലീസിനു നിർദ്ദേശം നൽകി.