മദ്യനിരോധനം വേണമെന്നു ഗോവ ബിജെപി എംഎൽഎ
Thursday, August 1, 2024 2:03 AM IST
പനാജി: സംസ്ഥാനത്തു മദ്യനിരോധനം ഏർപ്പെടുത്തണമെന്നു ഗോവ ബിജെപി എംഎൽഎ. വികസിത ഭാരതം, വികസിത ഗോവ തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പാകാൻ മദ്യനിരോധനം വേണമെന്നു വടക്കൻഗോവയിലെ മായിം മണ്ഡലത്തിന്റെ പ്രതിനിധിയായ പ്രേമന്ദ്രേ സേഥ് നിയമസഭയിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ടൂറിസം, ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്ന കാരണത്താൽ ആവശ്യത്തെ പിന്താങ്ങാൻ ബിജെപി പ്രതിനിധികൾ പോലും തയാറായില്ല.