2041ൽ ആസാം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും: ഹിമന്ത
Saturday, July 20, 2024 2:12 AM IST
ഗോഹട്ടി: 2041ഓടെ ആസാം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഓരോ പത്തു വർഷവും മുസ്ലിം ജനസംഖ്യ 30 ശതമാനത്തോളം വർധിക്കുന്നുവെന്ന് ഹിമന്ത പറഞ്ഞു.
ആസാമിൽ നിലവിൽ 40 ശതമാനം പേർ മുസ്ലിംകളാണെന്നും സ്റ്റാറ്റിസ്റ്റിക്കൽ സാംപ്ലിംഗ് വഴിയാണ് ഈ കണക്ക് ലഭിച്ചതെന്നും ഹിമന്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2011ലെ സെൻസസ് പ്രകാരം ആസാമിൽ 1.07 കോടി പേർ മുസ്ലിംകളും(34.22 ശതമാനം) 1.92 കോടി പേർ ഹിന്ദുക്കളും(61.47 ശതമാനം) ആണ്.