കുപ്വാരയിൽ രണ്ടു ഭീകരരെ വധിച്ചു
Friday, July 19, 2024 1:41 AM IST
ശ്രീനഗർ: നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിലെ കെരൻ സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.