നീറ്റ് കൗണ്‍സലിംഗ് നടപടികൾക്കു തുടക്കമായി
Thursday, July 18, 2024 1:57 AM IST
സനു സിറിയക്
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേ മെഡിക്കൽ പ്രവേശനത്തിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു.
ശനിയാഴ്ചയ്ക്കുള്ളിൽ സീറ്റ് വിശദാംശങ്ങൾ മെഡിക്കൽ കൗണ്‍സലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പോർട്ടലിൽ രേഖപ്പെടുത്താൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി.
ജൂലൈ മൂന്നാം വാരം മെഡിക്കൽ കൗണ്‍സലിംഗ് നടപടികൾക്ക് തുടക്കം കുറിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നത്. നാലു ഘട്ടങ്ങളിലായി പ്രവേശനനടപടികൾ പൂർത്തിയാക്കാനാണു തീരുമാനം.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നു കേസ് പരിഗണിക്കുന്പോൾ കൗണ്‍സലിംഗ് നടപടികൾക്കു തുടക്കം കുറിച്ച കാര്യം കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചേക്കും.
അതേസമയം. പുനഃപരീക്ഷ നടത്തുന്നതിനെ കേന്ദ്രസർക്കാരും എൻടിഎയും പൂർണമായും എതിർത്തിരുന്നു. ടന്നിട്ടില്ലെന്ന് ആവർത്തിച്ചിരുന്നു. വ്യാപക ചോർച്ച കണ്ടെത്തിയാൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നാണ് കോടതിയുടെ നിലപാട്.