ബിആർഎസ് എംഎൽഎ കോൺഗ്രസിൽ
Tuesday, July 16, 2024 2:26 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രതിപക്ഷമായ ബിആർഎസിൽനിന്ന് കോൺഗ്രസിലേക്കുള്ള കൂറുമാറ്റം തുടരുന്നു.
സാംഗറെഡ്ഢി ജില്ലയിലെ പടാൻചെരു മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ജി. മഹിപാൽ റെഡ്ഢിയാണ് ഏറ്റവുമൊടുവിൽ കോൺഗ്രസിൽ ചേർന്നത്.
ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറി എട്ടുമാസത്തിനുള്ളിൽ പാർട്ടിയിൽ ചേരുന്ന ബിആർഎസ് എംഎൽഎമാരുടെ എണ്ണം പത്തായി.