ഹരിയാനയിൽ ഏറ്റുമുട്ടൽ; മൂന്ന് അധോലോക സംഘാംഗങ്ങളെ വധിച്ചു
Sunday, July 14, 2024 2:11 AM IST
ന്യൂഡൽഹി: ഹരിയാനയിലെ സോനിപത്തിൽ മൂന്ന് അധോലോക സംഘാംഗങ്ങളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
അധോലോകസംഘവും ഡൽഹി-ഹരിയാന പോലീസിന്റെ സംയുക്തസംഘവും തമ്മിലുണ്ടായ വെടിവയ്പിൽ ഡൽഹി പോലീസിലെ എസ്ഐക്കു പരിക്കേറ്റു.
അധോലോക സംഘാംഗങ്ങളായ ആശിഷ് എന്ന ലാലു, സണ്ണി ഖരാർ, വിക്കി റിദ്ഹാന എന്നിവരാണു കൊല്ലപ്പെട്ടത്. മൂവരും സഞ്ചരിച്ചിരുന്ന വാഹനം രഹസ്യവിവരത്തെത്തുടർന്ന് പോലീസ് പരിശോധിച്ചതാണ് ഏറ്റുമുട്ടലിലേക്കു നയിച്ചത്.