പാറ്റ്നയ്ക്കു സമീപം ചരക്കുതീവണ്ടി പാളം തെറ്റി
Saturday, July 13, 2024 1:55 AM IST
പാറ്റ്ന: ബിഹാറിൽ പാറ്റ്നയ്ക്കു സമീപം ചരക്കുതീവണ്ടി പാളംതെറ്റിയതിനെത്തുടർന്ന് ഫത്തുഹ-ഇസ്ലാംപുർ സെക്ഷനിൽ റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പാറ്റ്നയിൽനിന്ന് 40 കിലോമീറ്റർ അകലെ ധന്യവാൻ സ്റ്റേഷനോടു ചേർന്ന് തീവണ്ടിയുടെ ആറ് ബോഗികൾ പാളം തെറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടതിനാൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനായെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.