എൻഡിഎ സർക്കാർ നീണ്ടുനിൽക്കില്ല: മമത
Saturday, July 13, 2024 1:55 AM IST
മുംബൈ: കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികകാലം അധികാരത്തിൽ തുടരില്ലെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
മുംബൈയിൽ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയിലാണു ബംഗാൾ മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.
ബാന്ദ്രയിൽ താക്കറെയുടെ ഔദ്യോഗിക വസതിയായ മാതോശ്രിയിലായിരുന്നു കൂടിക്കാഴ്ച. എൻസിപി അധ്യക്ഷൻ ശരത് പവാറിനെയും മമത കണ്ടു.