മ​​ണി​​പ്പു​​ർ: മെ​​യ്തെ​​യ് തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​യാ​​യ ആ​​രം​​ബാ​​യി തെ​​ൻ​​ഗോ​​ലി​​ന്‍റെ ര​​ണ്ടു പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കാം​​ഗ​​ബാം ലെ​​നി​​ൻ സിം​​ഗ്(43), തൊ​​യ്ജാം ശാ​​ന്തി​​കി​​ഷോ​​ർ(50) എ​​ന്നി​​വ​​രാ​​ണു ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഇം​​ഫാ​​ൽ വെ​​സ്റ്റ് ജി​​ല്ല​​യി​​ൽ​​നി​​ന്നു പി​​ടി​​യി​​ലാ​​യ​​ത്. ഒ​​രു ഇ​​ൻ​​സാ​​സ് റൈ​​ഫി​​ളും വെ​​ടി​​യു​​ണ്ട​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ ഇ​​വ​​രി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു.