സുധാകർ ഭാലെർറാവു എൻസിപിയിൽ
Friday, July 12, 2024 2:49 AM IST
ലാത്തൂർ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ സുധാകർ ഭാലെർറാവു എൻസിപി(ശരദ് പവാർ)യിൽ ചേർന്നു.
ലാത്തൂരിലെ ഉദ്ഗിറിൽനിന്ന് 2009ലും 2014ലും സുധാകർ വിജയിച്ചു. 2019ൽ ഇദ്ദേഹത്തെ മാറ്റി അനിൽ കാംബ്ലയ്ക്കു സീറ്റ് നല്കിയെങ്കിലും പരാജയപ്പെട്ടു.