യുപിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 മരണം
Thursday, July 11, 2024 1:35 AM IST
ഉന്നാവോ: ഉത്തർപ്രദേശിലെ ആഗ്ര-ലക്നോ എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ സ്ലീപ്പർ ബസും മിൽക്ക് ടാങ്കറും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. 19 പേർക്കു പരിക്കേറ്റു.
ഇന്നലെ വെളുപ്പിന് അഞ്ചിന് ഉന്നാവോയിലെ ജോജികോട്ട് ഗ്രാമത്തിലായിരുന്നുസംഭവം. ബിഹാറിലെ മോത്തിഹാരിയിൽനിന്നു നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസ് അമിതവേഗത്തിൽ മിൽക്ക് ടാങ്കറിനു പിന്നിലിടിച്ചു മറിയുകയായിരുന്നു.