ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു അ​​തി​​രൂ​​പ​​ത മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​അ​​ൽ​​ഫോ​​ൻ​​​സ് മ​​ത്യാ​​സ് (96) ദി​​വം​​ഗ​​ത​​നാ​​യി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.20ന് ​​ബം​​ഗ​​ളൂ​​രു സെ​​ന്‍റ് ജോ​​ൺ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.

വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ഏ​​താ​​നും മാ​​സ​​മാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. സം​​സ്കാ​​രം പി​​ന്നീ​​ട് ന​​ട​​ക്കും. 1964 മു​​ത​​ൽ 86 വ​​രെ ചി​ക്മം​ഗ​ളൂ​ർ ബി​​ഷ​​പ്പാ​​യി​​രു​​ന്ന ഡോ.​​അ​​ൽ​​ഫോ​​ൻ​​​സ് മ​​ത്യാ​​സ് 1986ൽ ​​ബം​​ഗ​​ളൂ​​രു ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി. 1998 വ​​രെ ഈ ​​സ്ഥാ​​ന​​ത്ത് തു​​ട​​ർ​​ന്നു.
1989ലും 1993​​ലും ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി (​​സി​​ബി​​സി​​ഐ) പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. ര​​ണ്ടാം വ​​ത്തി​​ക്കാ​​ൻ കൗ​​ൺ​​സി​​ലി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. 1974 മു​​ത​​ൽ 82 വ​​രെ ബം​​ഗ​​ളൂ​​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു.

ക​​ർ​​ണാ​​ട​​ക​​യി​​ലെ സൗ​​ത്ത് കാ​​ന​​റ ജി​​ല്ല​​യി​​ൽ​​പ്പെ​​ട്ട പാം​​ഗാ​​ല​​യി​​ൽ ഡി​​യെ​​ഗോ മ​​ത്യാസി​​ന്‍റെ​​യും ഫി​​ലോ​​മി​​ന ഡി​​സൂ​​സ​​യു​​ടെ​​യും നാ​​ലാ​​മ​​ത്തെ മ​​ക​​നാ​​യി 1928 ജൂ​​ൺ 22ന് ​​ജ​​നി​​ച്ചു. 1945 ജൂ​​ണി​​ൽ മം​​ഗ​​ളൂ​​രു ജെ​​പ്പു സെ​​മി​​നാ​​രി​​യി​​ൽ വൈ​​ദി​​ക​​പ​​ഠ​​ന​​ത്തി​​നു ചേ​​ർ​​ന്ന അ​​ദ്ദേ​​ഹം ശ്രീ​​ല​​ങ്ക​​യി​​ലെ കാ​​ൻഡിയി​​ൽ​​നി​​ന്ന് ത​​ത്വ​​ശാ​​സ്ത്ര-​​ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി 1954 ഓ​​ഗ​​സ്റ്റ് 24ന് ​​കാ​​ൻഡിയി​​ൽവ​​ച്ച് മം​​ഗ​​ലാ​​പു​​രം രൂ​​പ​​ത വൈ​​ദി​​ക​​നാ​​യി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു.


മം​​ഗ​​ലാ​​പു​​രം ബ​​ജ്പെ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ട​​വ​​ക​​യി​​ൽ അ​​സിസ്റ്റന്‍റ് ​​വി​​കാ​​രി​​യാ​​യി​​ട്ടാ​​യി​​രു​​ന്നു പൗ​​രോ​​ഹി​​ത്യ​​ശു​​ശ്രൂ​​ഷ​​യു​​ടെ തു​​ട​​ക്കം.

1955ൽ ​​റോ​​മി​​ലേ​​ക്കു പോ​​യ അ​​ദ്ദേ​​ഹം, കാ​​നോ​​നി​​ക നി​​യ​​മ​​ത്തി​​ലും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സി​​വി​​ൽ ലോ​​യി​​ലും ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തി. 1959ൽ ​​മം​​ഗ​​ലാ​​പു​​രം രൂ​​പ​​ത​​യി​​ൽ തി​​രി​​ച്ചെ​​ത്തി. തു​​ട​​ർ​​ന്ന് അ​​ന്ന​​ത്തെ ബി​​ഷ​​പ് ഡോ.​​റെ​​യ്മ​​ണ്ഡ് ഡി​​മെ​​ല്ലോ​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യാ​​യും രൂ​​പ​​ത ചാ​​ൻ​​സ​​ല​​റാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. 35-ാമ​​ത്തെ വ​​യ​​സി​​ലാ​​ണ് പു​​തു​​താ​​യി രൂ​​പീ​​കൃ​​ത​​മാ​​യ ചി​​ക്മം​ഗ​ളൂ​ർ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​കു​​ന്ന​​ത്.