നാളെ ഇന്ത്യയിലെത്തുമെന്ന് പ്രജ്വൽ: അറസ്റ്റിനൊരുങ്ങി പോലീസ്
Thursday, May 30, 2024 2:06 AM IST
ബംഗളൂരു: ലൈംഗികപീഡനം ആരോപിച്ചുള്ള കേസിൽ മുൻകൂർ ജാമ്യം തേടി കർണാടകത്തിലെ ജനതാദൾ (എസ്) എംപിയും ഹാസനിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ബംഗളൂരു സെഷൻസ് കോടതിയെ സമീപിച്ചു.
നാളെ ഇന്ത്യയിലെത്തി അന്വേഷണസംഘത്തിനു മുന്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ബംഗളുരു വിമാനത്താവളത്തിൽ എത്തിയാൽ പ്രജ്വലിനെ അറസ്റ്റ്ചെയ്യാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു.