രാജ്കോട്ട് ദുരന്തം: ഒരാൾകൂടി അറസ്റ്റിൽ
Wednesday, May 29, 2024 1:44 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ 27 പേരുടെ മരണത്തിനിടയാക്കിയ ടിആർപി ഗെയിം സോണിലെ അഗ്നിബാധയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ഒരു പാർട്ണറെക്കൂടി പോലീസ് അറസ്റ്റ്ചെയ്തു. ധവൽ കോർപറേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമ ധവൽ താക്കർ ആണ് അറസ്റ്റിലായത്.
അഞ്ചുപേരുടെ നേതൃത്വത്തിലുള്ള റേസ്വേ എന്റർപ്രൈസസും ധവൽ കോർപറേഷനും ചേർന്നാണ് ടിആർപി ഗെയിം സോൺ പ്രവർത്തിപ്പിക്കുന്നത്.
രാജസ്ഥാനിലേക്കു കടന്ന താക്കറിനെ രാജ്കോട്ടിൽനിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ അഗ്നിബാധയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.