ബിജെഡി എംഎൽഎ പാർട്ടിവിട്ടു
Thursday, May 23, 2024 1:57 AM IST
ബാലസോർ: ഒഡീഷയിലെ ബിജെഡി എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രകാശ് പാണിഗ്രാഹി പാർട്ടി വിട്ടു.
ബാലസോറിലെ സിമുലിയ മണ്ഡലത്തിൽനിന്ന് 2014ലും 2019ലും ഇദ്ദേഹം നിയമസഭാംഗമായി. നവീൻ പട്നായിക് മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്നു പാണിഗ്രാഹി.
പിന്നീട് ഇദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. ഇത്തവണ സീറ്റും നല്കിയില്ല. ഇതുവരെ ആറ് എംഎൽഎമാരാണ് ബിജെഡി വിട്ടത്. ഇവരിലേറെയും ബിജെപിയിൽ ചേർന്നു.