“യുപിഎ സർക്കാർ രണ്ടു ടേം പൂർത്തിയാക്കിയത് ഒരു മൻമോഹൻ സിംഗിന്റെ കീഴിൽ”; മോദിക്ക് ഖാർഗെയുടെ മറുപടി
Wednesday, May 22, 2024 12:52 AM IST
ചണ്ഡിഗഡ്: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ അഞ്ചു വർഷംകൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
2004ലും ഇതേ പ്രസ്താവനകൾ ഉണ്ടായെന്നും യുപിഎ സർക്കാർ രണ്ടു ടേം പൂർത്തിയാക്കിയത് ഒരു മൻമോഹൻ സിംഗിന്റെ കീഴിലാണെന്നും ഖാർഗെ പറഞ്ഞു. പ്രതാപ്ഗഡിലെ റാലിയിലാണ് മോദി ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയത്.
അധികാരത്തിലെത്തിയാൽ ഇന്ത്യാ സഖ്യം നേതാക്കൾ ചർച്ച നടത്തി പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നു ഖാർഗെ പറഞ്ഞു.