ഫോണ് വിവരങ്ങൾ വീണ്ടെടുക്കാൻ ബിഭവുമായി മുംബൈയ്ക്ക്
Wednesday, May 22, 2024 12:51 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സഹായി ബിഭാവ് കുമാറുമായി അന്വേഷണ സംഘം മുംബൈയിലേക്ക്. ബിഭവ് കുമാറിന്റെ ഫോണ് വിവരങ്ങൾ വീണ്ടെടുക്കാനാണ് മുംബൈയ്ക്ക് പോകുന്നത്.
ബിഭവിൽനിന്നു പിടിച്ചെടുത്ത ഐഫോണിലെ ഡേറ്റകൾ ഫോർമാറ്റ് ചെയ്തനിലയിലായിരുന്നു. സ്വാതിയെ ആക്രമിച്ച കേസിൽ അഞ്ച് ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിലാണ് കുമാർ.