“ഞാൻ ആർഎസ്എസുകാരൻ”; യാത്രയയപ്പ് പ്രസംഗത്തിൽ ഹൈക്കോടതി ജഡ്ജി
Tuesday, May 21, 2024 2:06 AM IST
കോൽക്കത്ത: താൻ ആർഎസ്എസുകാരനാണെന്നു യാത്രയയപ്പ് പ്രസംഗത്തിൽ വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ്.
ഇന്നലെ ഹൈക്കോടതിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റീസ് ദാസിന്റെ വെളിപ്പെടുത്തൽ. ആവശ്യപ്പെട്ടാൽ ആർഎസ്എസുകാരനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഞാൻ ആർഎസ്എസിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. എന്റെ കുട്ടിക്കാലത്തും യൗവനകാലത്തും സംഘടനയിലുണ്ടായിരുന്നു”-ജസ്റ്റീസ് ദാസ് പറഞ്ഞു.
ഒഡീഷ ഹൈക്കോടതിയിൽനിന്നാണ് ജസ്റ്റീസ് ദാസ് കൽക്കട്ട ഹൈക്കോടതിയിലെത്തിയത്. ഇവിടെ 14 വർഷം പ്രവർത്തിച്ചു.