മണിപ്പുരിൽ അഞ്ച് ഭീകരർ പിടിയിൽ
Tuesday, April 23, 2024 2:36 AM IST
ഇംഫാൽ: മൂന്ന് നിരോധിത സംഘടനകളിൽപ്പെട്ട അഞ്ച് ഭീകരരെ മണിപ്പുരിൽ സുരക്ഷാസേന പിടികൂടി. കാംജോംഗിലെ കാങ്കും ജില്ലയിൽ നിന്നാണ് ഭീകരരെ പിടികൂടിയതെന്ന് ആസാം റൈഫിൾസ് അറിയിച്ചു. 1.86 ലക്ഷം രൂപ ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.