നാലുവർഷ ബിരുദക്കാർക്കു നേരിട്ട് പിഎച്ച്ഡി പ്രവേശനം
Monday, April 22, 2024 1:23 AM IST
ന്യൂഡൽഹി: നാലുവർഷ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പിഎച്ച്ഡിക്ക് നേരിട്ടു പ്രവേശനം ലഭിക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ.
75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് നെറ്റ് (ദേശീയ യോഗ്യത പരീക്ഷ) വിജയിച്ച് പിഎച്ച്ഡി സ്വന്തമാക്കാം. പട്ടികജാതി പട്ടിക വർഗ വിഭാഗവും ഒബിസിയും ഉൾപ്പെടെ സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ അഞ്ചു ശതമാനം ഇളവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദമുള്ളവർക്കാണ് ഇപ്പോൾ നെറ്റ് പരീക്ഷയ്ക്കു യോഗ്യത.