കാറും ട്രക്കും കൂട്ടിയിടിച്ച് ഒന്പതു പേർ മരിച്ചു
Monday, April 22, 2024 1:23 AM IST
കോട്ട: മധ്യപ്രദേശിലെ ദുംഗ്രിയിൽനിന്ന് വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച മാരുതി ഓമ്നി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നു സഹോദരങ്ങൾ ഉൾപ്പെടെ ഒന്പതുപേർ മരിച്ചു.
രാജസ്ഥാനിലെ ഝലവാറിലാണ് അപകടം. ചികിത്സയിലുള്ള ഒരാളുടെ നില ഗുതരമാണ്. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.