സൽമാൻ ഖാന്റെ വീടിനു നേർക്കുണ്ടായ വെടിവയ്പ്: രണ്ടു പേർ ഗുജറാത്തിൽ അറസ്റ്റിൽ
Wednesday, April 17, 2024 3:04 AM IST
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാന്റെ മുംബൈയിലെ വസതിക്കു നേർക്കുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിക്കി ഗുപ്തി(24), സാഗർ പാൽ(21) എന്നിവരെ ഗുജറാത്തിലെ കച്ച് ജില്ലയിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് പിടികൂടിയത്.
ഇരുവരും ബിഹാറിലെ വെസ്റ്റ് ചന്പാരൻ സ്വദേശികളാണ്. കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ ക്വട്ടേഷൻ പ്രകാരമാണ് സാഗറും വിക്കിയും ആക്രമണം നടത്തിയത്. സാഗർ ആണ് സൽമാന്റെ ഖാന്റെ വീടിനു നേർക്ക് വെടിവയ്പ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 25-ാം തീയതിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഞായറാഴ്ച വെളുപ്പിനാണ് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിനു നേർക്ക് വെടിവയ്പുണ്ടായത്.