രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
Tuesday, April 16, 2024 2:49 AM IST
നീലഗിരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലേക്കുള്ള യാത്രയിൽ തമിഴ്നാട്ടിലെ നീലഗിരിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയപ്പോഴാണ് പരിശോധന നടത്തിയത്.
നീലഗിരി താളൂര് ആര്ട്സ് ആൻഡ് സയന്സ് കോളജിലാണ് രാഹുൽ ഹെലികോപ്റ്ററില് വന്നിറങ്ങിയത്.
രാഹുൽ ഇറങ്ങിയ ശേഷം ഫ്ളയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥര് തെരച്ചില് നടത്തിയതായി തമിഴ്നാട് പോലീസ് അറിയിച്ചു.
നേരത്തേ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഹെലികോപ്റ്ററിലും ആദായ നികുതി ഉദ്യോസ്ഥർ പരിശോധന നടത്തിയിരുന്നു.