എനിക്ക് വേണ്ട!”; ബിജെപി സ്ഥാനാർഥി പിന്മാറി
Monday, March 4, 2024 1:28 AM IST
കൊൽക്കത്ത: കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു പിന്മാറി. ഭോജ്പുരി ഗായകനും നടനുമായ പവൻ സിംഗാണ് താൻ മത്സരത്തിൽനിന്ന് പിന്മാറുന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച ആദ്യ 195 സ്ഥാനാർഥികളുടെ പട്ടികയിൽ ഇടം ലഭിച്ച ആളാണ് പവൻ സിംഗ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പവൻ സിംഗിന്റെ ഗാനങ്ങളിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സ്ത്രീകളെ മോശമായി കാണുന്ന ഗാനങ്ങൾ പവൻ സിംഗ് ചിത്രീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. നിലവിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ശത്രുഘ്നൻ സിൻഹയാണ് അസൻസോൾ എംപി.