ബിഹാറിൽ ഇന്നു വിശ്വാസവോട്ടെടുപ്പ്
Monday, February 12, 2024 2:08 AM IST
പാറ്റ്ന: ബിഹാറിലെ നിതീഷ്കുമാർ സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും. 243 അംഗ നിയമസഭയിൽ 128 പേരുടെ പിന്തുണയാണു സർക്കാരിനുള്ളത്. 122 പേരുടെ പിന്തുണയാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് 16 കോൺഗ്രസ് എംഎൽഎമാരെ ഒരാഴ്ച മുന്പ് ഹൈദരാബാദിലേക്കു മാറ്റിയിരുന്നു. ഇവർ ഇന്നലെ വൈകുന്നേരം ബിഹാറിൽ തിരിച്ചെത്തി.