ഗുജറാത്തിലെ കെമിക്കൽഫാക്ടറി സ്ഫോടനം: ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
Friday, December 1, 2023 2:20 AM IST
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സച്ചിൻ ഇൻഡ്രസ്ട്രിയൽ ഏരിയയിൽ എയ്തർ ഇൻഡസ്ട്രീസ് ലിമിറ്റഡ് കന്പനിയിൽ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തിൽ മരിച്ച ഏഴുപേരുടെ മൃതദേഹങ്ങൾ ഇന്നലെ പോലീസ് കണ്ടെടുത്തു.
മരിച്ച ആറുപേർ കരാർ ജീവനക്കാരാണെന്നു സൂറത്ത് കളക്ടർ ആയുഷ് ഓക് പറഞ്ഞു. സ്ഫോടനത്തിൽ 24 പേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച വെളുപ്പിന് രണ്ടിനായിരുന്നു സ്ഫോടനം. കെമിക്കൽ ടാങ്കിലെ ചോർച്ചയെത്തുടർന്നായിരുന്നു സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം.