മുസ്ലിം എംഎൽഎ സന്ദർശിച്ച ക്ഷേത്രത്തിൽ ഗംഗാജലം തളിച്ചു
Wednesday, November 29, 2023 2:02 AM IST
സിദ്ധാർഥനഗർ: ഇതരമതസ്ഥയായ എംഎൽഎ പ്രവേശിച്ചതിനു പിന്നാലെ ക്ഷേത്രം ഗംഗാജലംകൊണ്ട് ശുചിയാക്കി.
ഉത്തർപ്രദേശിലെ സമയ്മാതാ ക്ഷേത്രത്തിൽ നടന്നുവരുന്ന മഹായാഗത്തിൽ പങ്കെടുക്കാൻ പ്രദേശവാസികളുടെ ക്ഷണപ്രകാരമെത്തിയ ദൊമരിയാഗഞ്ച് എംഎൽഎ സയേദ ഖാത്തൂൺ മടങ്ങിയശേഷമായിരുന്നു ക്ഷേത്രഭാരവാഹികളുടെ ശുദ്ധികലശം.
പശുവിറച്ചി തിന്നുന്ന സയേദ പ്രവേശിച്ചതോടെ ക്ഷേത്രം അശുദ്ധിയായെന്നാണു ക്ഷേത്രംഭാരവാഹികളുടെ വാദം. പത്തുദിവസം മുന്പ് ബ്രാഹ്മണരും സന്യാസിമാരും ക്ഷണിച്ചിട്ടാണ് ക്ഷേത്രം സന്ദർശിച്ചതെന്ന് സയേദ പറഞ്ഞു.