300 കോടിയുടെ ലഹരിമരുന്നു പിടികൂടി
Monday, October 2, 2023 4:24 AM IST
ബനിഹാൾ: ജമ്മു-ശ്രീനഗർ ദേശീയപാതയിൽ റാംബൻ ജില്ലയിലെ ബനിഹാളിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ 300 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.
പഞ്ചാബ് സ്വദേശികളായ സരബ്ജീത് സിംഗ്, ഹണി ബസ്ര എന്നിവർ പിടിയിലായി. 30 കിലോഗ്രാം കൊക്കെയ്ൻ ആണ് ഇന്നോവയിൽനിന്നു പിടിച്ചെടുത്തത്. കാഷ്മീരിൽനിന്നു മയക്കുമരുന്നുമായി ജമ്മുവിലേക്കു വരികയായിരുന്നു ഇവർ.