ബിആർഎസ് എംഎൽസി കാസിറെഡ്ഢി കോൺഗ്രസിലേക്ക്
Monday, October 2, 2023 4:23 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ബിആർഎസ് നേതാവ് കാസിറെഡ്ഢി നാരായൺ റെഡ്ഢി എംഎൽസിസ്ഥാനം രാജിവച്ചു. ഇദ്ദേഹം കോൺഗ്രസിൽ ചേരും. ഇന്നലെ ടിപിസിസി പ്രസിഡന്റ് എൻ. രേവന്ത് റെഡ്ഢിയുമായി കാസിറെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് എംഎൽസിസ്ഥാനം രാജിവച്ചത്. കൽവകുർത്തി മണ്ഡലത്തിൽ കാസിറെഡ്ഢി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു റിപ്പോർട്ടുണ്ട്.
നഗർകർണൂർ ജില്ലാ പരിഷത് ബാലാജി സിംഗ് ഇന്നലെ ബിആർസിയിൽനിന്നു രാജിവച്ചു. ഇദ്ദേഹവും കോൺഗ്രസിൽ ചേരും. അതേസമയം, മേഡത് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ തിരുപ്പതി റെഡ്ഢി കോൺഗ്രസ് വിട്ടു.