കുപ്വാരയിൽ രണ്ടു ഭീകരരെ വധിച്ചു
Sunday, October 1, 2023 1:33 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിക്കുകയും ചെയ്തു.
നിയന്ത്രണരേഖയിൽ മച്ചിൽ സെക്ടറിലെ കുംകാടിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്.രണ്ട് എകെ റൈഫിളുകളും പാക്ക് നിർമിത പിസ്റ്റലുകളും വെടിക്കൊപ്പുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.