രാകേഷ് ശർമ ഐഎൻഎസ് പ്രസിഡന്റ്
Sunday, October 1, 2023 1:33 AM IST
ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡന്റായി ആജ് സമാജിലെ രാകേഷ് ശർമയെ തെരഞ്ഞെടുത്തു. ഇന്നലെ വീഡിയോ കോണ്‍ഫറൻസിംഗ് വഴി നടന്ന വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
കെ. രാജപ്രസാദ് റെഡ്ഡി (സാക്ഷി) ക്കു പകരമാണ് നിയമനം. എം.വി. ശ്രേയാംസ്കുമാർ (മാതൃഭൂമി)- ഡെപ്യൂട്ടി പ്രസിഡന്റ്, വിവേഗ് ഗുപ്ത (സൻമാർഗ്)- വൈസ് പ്രസിഡന്റ്, തൻമയ് മഹേശ്വരി (അമർ ഉജാല) -ട്രഷറർ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. മേരി പോൾ ആണ് സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ.