എം.എസ്. സ്വാമിനാഥന്റെ സംസ്കാരം ഇന്ന്
Saturday, September 30, 2023 1:28 AM IST
ചെന്നൈ: ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥന് അന്ത്യാഞ്ജലി അർപ്പിക്കാൻ ചെന്നൈ താരാമണിയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.
ബസന്ത്നഗർ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് മൃതദേഹം സംസ്കരിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.