ഉദയനിധിക്ക് സുപ്രീംകോടതി നോട്ടീസ്
സ്വന്തം ലേഖകൻ
Saturday, September 23, 2023 2:03 AM IST
ന്യൂഡൽഹി: സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശത്തിൽ തമിഴ്നാട് സർക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിന് ഉദയനിധി സ്റ്റാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് ജസ്റ്റീസുമാരായ അനിരുദ്ധ് ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചത്. മദ്രാസ് ഹൈക്കോടതി അഭിഭാഷകനായ ബി. ജഗന്നാഥാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.