യവത്മാലിൽ മൂന്നാഴ്ചയ്ക്കിടെ 15 കർഷകർ ജീവനൊടുക്കി
Thursday, September 21, 2023 1:26 AM IST
നാഗ്പുർ: മഹാരാഷ്ട്രയിൽ യവത്മാൽ ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 15 കർഷകർ ജീവനൊടുക്കിയതായി റിപ്പോർട്ട്.
കർഷക ആത്മഹത്യയുടെ യഥാർഥകാരണം അറിവായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചു.
എന്നാൽ, വിളനാശമോ, കാർഷികസംബന്ധമായ പ്രശ്നങ്ങൾ കാരണമോ ആകാം കർഷക ആത്മഹത്യക്കു കാരണമെന്ന് പൊതുപ്രവർത്തകനായ കിഷോർ തിവാരി പറഞ്ഞു.