ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥത്തിൽനിന്നു പുറത്തുകടന്നു
Wednesday, September 20, 2023 12:58 AM IST
ബംഗളൂരു: രാജ്യത്തെ ആദ്യ സൂര്യദൗത്യമായ ആദിത്യ എൽ 1 ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് വിജയകരമായി പുറത്തുകടന്ന് ലഗ്രാഞ്ച് പോയിന്റ് 1ലേക്ക് യാത്ര ആരംഭിച്ചെന്ന് ഐഎസ്ആർഒ. അറിയിച്ചു.
ഇന്നലെ പുലർച്ചെ രണ്ടോടുകൂടിയാണ് പേടകത്തിലെ ലാം എൻജിൻ ജ്വലിപ്പിച്ച് പുറത്തുകടക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വിക്ഷേപണശേഷം ഇതുവരെ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ എൽ 1.
നാലുതവണയായി അതിന്റെ ഭ്രമണപഥം ഉയർത്തൽ മാത്രമായിരുന്നു ഇതിനിടെ നടന്നത്. 2024 ജനുവരി ആദ്യ ആഴ്ചയായിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക.