മാനേജരെ ആക്രമിച്ച് ബാങ്ക് കൊള്ള, 5.62 കോടിയുടെ പണവും സ്വർണവും കവർന്നു
Wednesday, September 20, 2023 12:58 AM IST
റായ്ഗഡ്: ഛത്തീസ്ഗഡിൽ സായുധ കവർച്ചാസംഘം സ്വകാര്യ ബാങ്ക് ആക്രമിച്ച് 5.62 കോടിയുടെ പണവും സ്വർണവും കവർന്നു.
റായ്ഗഡ് നഗരത്തിലാണു സംഭവം. കവർച്ചക്കാരുടെ ആക്രമണത്തിൽ ആക്സിസ് ബാങ്ക് മാനേജർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കിയശേഷമായിരുന്നു കവർച്ച. ഏഴു പേരായിരുന്നു കവർച്ചാസംഘത്തിലുണ്ടായിരുന്നത്.