ഗുസ്തിതാരങ്ങളുടെ പരാതി: പ്രതിയുടെ സാന്നിധ്യത്തിൽ ഇരയുടെ മൊഴിയെടുത്ത് പോലീസ്
Sunday, June 11, 2023 12:24 AM IST
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിലെ ഇരയെ പ്രതിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തുവെന്ന ഗുരുതര ആരോപണവുമായി ഗുസ്തിതാരം.
പോലീസ് മൊഴിയെടുക്കുന്നതിന് ഗുസ്തി ഫെഡറേഷൻ ഓഫീസ് കൂടിയായ ബ്രിജ് ഭൂഷണിന്റെ വസതിയിൽ എത്തിച്ചെന്നും അന്വേഷണം നടക്കുന്ന സമയത്ത് വസതിയിൽ ബ്രിജ് ഭൂഷണും ഉണ്ടായിരുന്നുവെന്നും ഗുസ്തിതാരമായ സംഗീത ഫോഗട്ടാണു വെളിപ്പെടുത്തിയത്.
ഗുസ്തി ഫെഡറേഷൻ ഓഫീസിൽ 2019ലാണ് പരാതിക്കാരി അതിക്രമത്തിനിരയായത്. ഇവിടേക്കു തെളിവെടുപ്പിനായി കൊണ്ടുപോകുന്പോൾ ബ്രിജ് ഭൂഷൺ വസതിയിൽ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞിരുന്നില്ല.
ഒത്തുതീർപ്പിനുവേണ്ടിയാണ് താൻ ബ്രിജ് ഭൂഷണിന്റെ വസതിയിൽ എത്തിയതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് സംഗീത ഫോഗട്ട് വിശദീകരണവുമായി എത്തിയത്.