പി.സി. വിഷ്ണുനാഥിന് തെലുങ്കാനയുടെ ചുമതല
Saturday, June 10, 2023 12:13 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി. കേരളത്തിൽനിന്നുള്ള പി.സി. വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മൻസൂർ അലിഖാനും തെലുങ്കാനയുടെ ചുമതല നൽകി. ഹരിയാന, ഡൽഹി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയയ്ക്കും നൽകി.
ശക്തിസിംഗ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനായും വി. വൈദ്യലിംഗത്തെ പുതുച്ചേരി പിസിസി അധ്യക്ഷനായും നിയമിച്ചു. വർഷ ഗെയ്ക്വാദ് മുംബൈ റീജണൽ കോൺഗ്രസ് അധ്യക്ഷയാകുമെന്നും പാർട്ടി ദേശീയനേതൃത്വം അറിയിച്ചു.