ന്യൂ​ഡ​ൽ​ഹി: നെ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള ഖാ​രി​ഫ് വി​ള​ക​ളു​ടെ താ​ങ്ങു​വി​ല ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. 143 രൂ​പ​യാ​ണു കൂ​ട്ടി​യ​ത്. ഇ​തോ​ടെ നെ​ല്ല് ക്വി​ന്‍റ​ലി​ന് വി​ല 2,183 രൂ​പ​യാ​കും. ഗ്രേ​ഡ് എ​യ്ക്ക് 2,203 രൂ​പ​യും ല​ഭി​ക്കും.

ചെ​റു​പ​യ​റി​ന്‍റെ താ​ങ്ങു​വി​ല​യി​ലാ​ണ് കൂ​ടു​ത​ൽ വ​ർ​ധ​ന​വു​ള്ള​ത്. ക്വി​ന്‍റ​ലി​ന് 8,558 രൂ​പ​യാ​കും. സോ​യാ​ബീ​നി​ന്‍റെ താ​ങ്ങു​വി​ല 4,600 രൂ​പ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. നെ​ല്ലി​നും ചെ​റു​പ​യ​റി​നും പു​റ​മേ റാ​ഗി, ചോ​ളം, ഉ​ഴു​ന്ന്, സൂ​ര്യ​കാ​ന്തി, സോ​യാ​ബീ​ൻ, പ​രു​ത്തി എ​ന്നി​വ​യു​ടെ താ​ങ്ങു​വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.