നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി-എസിന് വൻ തിരിച്ചടി നേരിട്ടിരുന്നു. വെറും 19 സീറ്റാണു പാർട്ടിക്കു ലഭിച്ചത്. സ്വാധീനമേഖലകളിലെല്ലാം കോൺഗ്രസ് കടന്നുകയറി. മുസ്ലിം വോട്ടും പാർട്ടിക്കു നഷ്ടമായി. ഈ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കണമെങ്കിൽ ബിജെപിയുമായി സഖ്യം വേണമെന്ന നിലപാടിലാണു പാർട്ടി നേതൃത്വം.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പാറ്റ്നയിൽ വിളിച്ചുചേർത്തിട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ജെഡി-എസിനു ക്ഷണമില്ല. ഇന്നലെ ദേവഗൗഡയുമായി കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തി. ദേവഗൗഡയുടെ വീട്ടിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഫാറുഖ് അബ്ദുള്ളയുടേത് ഔപചാരിക സന്ദർശനമായിരുന്നുവെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.