ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിഞ്ഞത് 170 മൃതദേഹങ്ങൾ
Tuesday, June 6, 2023 12:39 AM IST
ഭൂവനേശ്വർ: ഒഡീഷ ട്രെയിൻദുരന്തത്തിൽ മരണമടഞ്ഞവരിൽ 170 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായതെന്ന് ചീഫ് സെക്രട്ടറി പ്രദീപ് ജെന. അവശേഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾക്കു തിരിച്ചുനൽക്കുന്നതിനുള്ള ശ്രമം സർക്കാർ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
270 പേരാണ് ദുരന്തത്തിൽ മരിച്ചത്. ആയിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിനുള്ള എല്ലാ സഹായവും സംസ്ഥാനസർക്കാർ ഉറപ്പാക്കും.
മുഖ്യമന്ത്രി നവീൻ പട്നാടിക് ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.