പഞ്ചാബിൽ രണ്ടു മന്ത്രിമാർകൂടി
Thursday, June 1, 2023 1:48 AM IST
ചണ്ഡിഗഡ്: രണ്ടു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി പഞ്ചാബ് മന്ത്രിസഭ വികസിപ്പിച്ചു. ഗുർമീത് സിംഗ് ഖുദിയാൻ, ബാൽക്കർ സിംഗ് എന്നിവരാണു പുതിയ മന്ത്രിമാർ. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.
ലംബി മണ്ഡലത്തെയാണു ഖുദിയാൻ(60) പ്രതിനിധീകരിക്കുന്നത്. അഞ്ചു തവണ മുഖ്യമന്ത്രിയായിട്ടുള്ള പ്രകാശ് സിംഗ് ബാദലിനെയാണ് 2022ൽ ഖുദിയാൻ പരാജയപ്പെടുത്തിയത്.
കോൺഗ്രസ് വിട്ടാണ് ഇദ്ദേഹം എഎപിയിൽ ചേർന്നത്. കർതാർപുർ എംഎൽഎയാണു പുതിയ മന്ത്രി ബാൽക്കർ സിംഗ്.