മണിപ്പുർ സന്ദർശിക്കാൻ അനുമതി തേടി മമത
Wednesday, May 31, 2023 1:30 AM IST
കോൽക്കത്ത: കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രസർക്കാരിന്റെ അനുമതി തേടി. കലാപബാധിതർക്കൊപ്പമാണു താനെന്നും മമത വ്യക്തമാക്കി. മണിപ്പുരിലേതുപോലെ പശ്ചിമബംഗാളിലും പ്രശ്നങ്ങളുണ്ടാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച മമത ആരോപിച്ചിരുന്നു.