കരസേന മേധാവി മണിപ്പുരിൽ
Sunday, May 28, 2023 3:00 AM IST
ഇംഫാൽ: കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്നലെ മണിപ്പുരിലെത്തി. സംസ്ഥാനത്തിന്റെ ക്രമസമാധാന നില കരസേനാ മേധാവി വിലയിരുത്തി. ഏതാനും ദിവസമായി മണിപ്പുരിൽ അങ്ങിങ്ങ് സംഘർഷമുണ്ട്.
ഈസ്റ്റേൺ കമാൻഡ് ജിഒസി ഇൻ ചാർജ് ലഫ്. ജനറൽ റാണാ പ്രതാപ് കലിതയും കരസേനാ മേധാവിക്കൊപ്പമുണ്ടായിരുന്നു. ജനറൽ പാണ്ഡെ രണ്ടു ദിവസം മണിപ്പുരിലുണ്ടാകും. പതിനായിരത്തോളം സൈനികരെയാണു മണിപ്പുരിൽ വിന്യസിച്ചിരിക്കുന്നത്.
അതേസമയം, കലാപങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം അഞ്ചുദിവസംകൂടി ദീർഘിപ്പിച്ചു.