പ്രതിപക്ഷത്തിന് മോദിയുടെ പരോക്ഷ വിമർശനം
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷപാർട്ടികളുടെ ആഹ്വാനത്തോട് പ്രധാനമന്ത്രിയുടെ പരോക്ഷ വിമർശനം. ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ആ രാജ്യത്തെ പ്രതിപക്ഷ എംപിമാർവരെ പങ്കെടുത്തുവെന്നും ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും മോദി പറഞ്ഞു.
ത്രിരാഷ്ട്ര സന്ദർശനത്തിനുശേഷം ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ജപ്പാൻ, പാപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.