സിബിഐ: പ്രവീൺ സൂദ് ചുമതലയേറ്റു
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: സിബിഐയുടെ പുതിയ ഡയറക്ടറായി മുതിർന്ന ഐപിഎസ് ഓഫീസർ പ്രവീൺ സൂദ് ചുമതലയേറ്റു. പുതിയ ഡയറക്ടർക്ക് രണ്ടുവർഷം സേവനകാലാവധിയുണ്ട്. സ്ഥാനമൊഴിയുന്ന ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാൾ ഡൽഹിയിലെ കേന്ദ്ര ഓഫീസിൽ പുതിയ ഡയറക്ടർക്കു ചുമതല കൈമാറി.
1986 ബാച്ച് കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദ് കർണാടക ഡിജിപിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ജയ്സ്വാൾ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, പ്രതിപക്ഷനേതാവ് ആധിർ രഞ്ജന് ചൗധരി തുടങ്ങിയവരടങ്ങുന്ന സമിതിയാണ് പുതിയ ഡയറക്ടറെ തെരഞ്ഞെടുത്തത്.